ഗുരുവായൂരിൽ ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി
തൃശൂർ ഗുരുവായൂരിൽ നമസ്‍കാര ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ.അച്ഛൻ ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്.
വയനാട് സുൽത്താൻ ബത്തേരിയിലെ 14 ,8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യക്ക് ശ്രമിച്ചതാവാമെന്നാണ് പൊലീസ് നിഗമനം.
ഇന്നലെയാണ് ചന്ദ്രശേഖരനും രണ്ട് മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചന്ദ്രശേഖരന്‍ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് 2.30 ന് മുറി ഒഴിയേണ്ടിയിരുന്നു. എന്നാല്‍, മുറി തുറക്കാത്തതിനെത്തുടർന്ന് പൊലീസെത്തി പൂട്ടുപൊളിക്കുകയായിരുന്നു.
കുട്ടികളിൽ ഒരാളെ കിടക്കയിൽ കിടത്തിയിരിക്കുകയായിരുന്നു. ഒരാളെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ബാത്ത്റൂമിൽ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ചന്ദ്രശേഖരനെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.