കൊല്ലത്ത് ഭാര്യയെയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ
കൊല്ലത്ത് ഭാര്യയെയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. ചാത്തന്നൂർ സ്വദേശി സനൂജാണ് പൊലീസിന്റെ പിടിയിലായത്. കൊല്ലത്ത് ഭാര്യയെയും, ഭാര്യ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ
കഴിഞ്ഞദിവസം രാത്രിയാണ് സനൂജ് ഭാര്യയെയും ഭാര്യമാതാവിനെയും ക്രൂരമായി മർദ്ദിച്ചത്. വീട്ടിൽനിന്ന് ഇറങ്ങിയോടിയ ഇരുവരും സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇവരെ പിന്തുടർന്നെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ചു അഭയം പ്രാപിച്ച വീടിനകത്തിട്ട് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. പൊലീസ് എത്തിയാണ് ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാന്ന് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.നിരവധി ക്രിമിനൽ കേസുകളിലും, എംഡിഎംഎ ,കഞ്ചാവ്,ഉൾപ്പെടെയുള്ള മയക്കുമരുന്ന്.കേസുകളിലും പ്രതിയായ സനുജ് കാപ്പ നിയമപ്രകാരം നേരത്തെ അറസ്റ്റിലായിട്ടുണ്ട്.