വാളയാറിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; അമ്മ കസ്റ്റഡിയിൽ
പാലക്കാട് വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ അങ്കമാലി പോലീസ് പെരുമ്പാവൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തു
പശ്ചിമ ബംഗാൾ സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസിലാണ് അമ്മയും സംഘവുമെത്തിയത്. പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.