Friday, January 31, 2025
Kerala

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം എടക്കരയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ലി സ്വദേശി വിപിന്‍ ആണ് മരിച്ചത്. നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്. ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വിപിന്റെ സഹോദരിക്ക് വേണ്ട നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിപിന് പറയത്തക്ക ബാധ്യതകളൊന്നും ഇല്ലായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. എടക്കര പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിപിന്‍ അവിവാഹിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *