പ്രസിഡന്റുമായി നല്ല ബന്ധം: കെപിസിസിയിൽ തർക്കമില്ലെന്ന് ചെന്നിത്തല
കെപിസിസിയിൽ ഒരു തർക്കവുമില്ലെന്നു രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റുമായി നല്ല ബന്ധമാണുള്ളത്. പ്രസിഡന്റിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് താൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നത്. ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ കെ.സുധാകരനും പറഞ്ഞിരുന്നു. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാർത്തയുടെ ഉറവിടം കെ.പി.സി.സിക്ക് അറിയില്ലെന്നും സുധാകരൻ പ്രതികരിച്ചു.
മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങൾ നടത്തുന്നുവെന്ന് കെ.പി.സി.സിയിൽ വിമർശനമുണ്ടായെന്നാണ് വാർത്തകൾ പ്രചരിച്ചത്.