Monday, January 6, 2025
Kerala

കെ ഫോൺ ആദ്യ ഘട്ട ഉദ്ഘാടനം അടുത്താഴ്ച; സേവനം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ട ഉദ്ഘാടനം അടുത്താഴ്ച. ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം ഇന്റർനെറ്റ് സേവനം നൽകുന്നത്. നേരിട്ട് വീടുകളിൽ ഇന്റർനെറ്റ് സേവനം നൽകില്ല

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാകും ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. വരുന്ന ജൂലൈയോടെ പ്രവർത്തനം സംസ്ഥാനവ്യാപകം.

ഓഫീസുകൾക്കും സ്‌കൂളുകൾക്കും കെ ഫോൺ നേരിട്ട് ഇന്റർനെറ്റ് സേവനം നൽകുമെങ്കിലും വീടുകൾക്ക് നൽകില്ല. കേബിൾ ഓപറേറ്റർമാർ അടക്കമുള്ള പ്രാദേശിക ശൃംഖലകൾക്ക് നിശ്ചിത തുക നൽകി വിതരണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശൃംഖലകളാകും സേവും വീടുകളിൽ എത്തിക്കുക. വീടുകളിൽ നിന്ന് എത്ര തുക ഈടാക്കണമെന്ന് പ്രാദേശിക വിതരണ ശൃംഖലകൾക്ക് തീരുമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *