പയ്യന്നുരിൽ ഷവർമയുണ്ടാക്കുന്നിടത്ത് പൂച്ചകൾ; പൂച്ച കഴിച്ചതിന്റെ ബാക്കി ഷവർമ നശിപ്പിച്ചെന്ന് ഹോട്ടൽ അധികൃതർ
കണ്ണൂർ പയ്യന്നുരിൽ ഷവർമയുണ്ടാക്കുന്നിടത്ത് പൂച്ചകൾ. പയ്യന്നൂരിലെ മജ്‌ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് പൂച്ചകൾ കയറിയത്. പൂച്ച കഴിച്ചതിന്റെ ബാക്കി ഷവർമ നശിപ്പിച്ചെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.
പാചകക്കാരൻ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകൾ കയറിയത് തുടർന്ന് അവിടെ ഉണ്ടായിരുന്ന ഷവർമ പൂച്ചകൾ കഴിക്കുകയും ചെയ്‌തു. പിന്നാലെയാണ് അവിടെയുണ്ടായിരുന്ന പാചകക്കാർ പൂച്ചകളെ ഓടിച്ചുവിടുന്നത്. അവിടെ ആ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പരാതി ലഭ്യമായാൽ പരിശോധന നടത്തുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. അപ്രതീക്ഷിതമായി രണ്ട് പൂച്ചകൾ വന്നുകയറി. അത് ശ്രദ്ധയിൽ പെട്ടു. പൂച്ചകളെ ഓടിച്ചുവിട്ടു. പിന്നാലെ പൂച്ച കഴിച്ച ഷവർമ നശിപ്പിച്ചു. പിന്നീട് അത് വിൽപന നടത്തിയിരുന്നില്ല അത് ഹോട്ടലിലെ മറ്റ് ആളുകൾ കണ്ടതാണ്. അത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. തുറസായ സ്ഥലത്താണ് ഷവർമ പാചകം ചെയ്യുക. ബോധപൂർവം കുഴപ്പങ്ങൾ വരുത്താൻ ശ്രമിച്ചിട്ടില്ല എന്നായിരുന്നു ഹോട്ടൽ അധികൃതരുടെ വിശദീകരണം.