അഡ്വ. ജയശങ്കറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി
അഡ്വ. എ ജയശങ്കറിനെ സിപിഐയിൽ നിന്നൊഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ജയശങ്കറിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയ ശേഷമാണ് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കർ
സോഷ്യൽ മീഡിയ വഴിയും ടി വി ചാനലുകൾ വഴിയും സർക്കാരിനെയും ഇടതുപക്ഷത്തെയും നിരന്തരം പരിഹസിക്കുന്നത് മുന്നണിക്കും പാർട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിലാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്. ഇതിനെതിരെ ജയശങ്കർ പരാതി നൽകുകയായിരുന്നു.