ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്ന സംഭവം: നിപുൺ ചെറിയാന് ജാമ്യം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം
ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില മേൽപ്പാലം തുറന്നു കൊടുത്ത കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാന് ജാമ്യം. ആൾജാമ്യത്തിന് പുറമെ ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
ജില്ല വിട്ടു പോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാൾ നാളെ ജയിലിൽ നിന്ന് പുറത്തിറങ്ങും. ജനുവരി അഞ്ചിന് രാത്രിയാണ് നിപുൺ ചെറിയാനെ അറസ്റ്റ് ചെയ്തത്.