ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു
ഉഴവൂര്‍: റോഡിനു കുറെ ചാടിയ നായയെ രക്ഷിക്കാന്‍ വെട്ടിച്ച ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തിന് സമീപം ശങ്കരാശേരിയില്‍ വീട്ടില്‍ വിജയമ്മ സോമന്‍ (54) ആണ് മരിച്ചത്. ഉഴവൂര്‍ പഞ്ചായത്ത് കവലയിലെ ഓട്ടോ െ്രെഡവറാണ്. ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടില്‍നിന്ന് ടൗണിലേക്ക് ഓട്ടോറിക്ഷയുമായി ഇറങ്ങിയ വിജയമ്മ കൂത്താട്ടുകുളത്തേക്ക് പോകുംവഴിയായിരുന്നു അപകടം. വെളിയന്നൂര്‍ കുളങ്ങരമറ്റം കവലയില്‍വച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
റോഡിനു കുറുകെ ചാടിയ നായയെ വെട്ടിച്ചപ്പോഴായിരുന്നു അപകടം.ഓട്ടോറിക്ഷ ചെരിഞ്ഞപ്പോള്‍ വീണ വിജയമ്മയുടെ ശരീരത്തിലേക്കാണ് വാഹനം പതിച്ചത്. തലയുടെ പിന്‍ഭാഗം റോഡിലിടിച്ച് തകര്‍ന്നിരുന്നു. യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു. അപകടം നടന്നയുടനെ നാട്ടുകാര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയായ സോമനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീജ, ശ്രുതി. മരുമക്കള്‍: സന്ദനു ഇലഞ്ഞി, ഷാല്‍ ശശി കരുമത്തണ്ടേല്‍ മൂവാറ്റുപുഴ.
ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഓട്ടോറിക്ഷ െ്രെഡവിങ് പരിശീലനം നടത്തിയ വിജയമ്മ വായ്പയെടുത്താണ് ഓട്ടോറിക്ഷ വാങ്ങിയത്. ഉഴവൂര്‍ ടൗണിലെ ആദ്യത്തെ ഓട്ടോറിക്ഷ വനിതാ െ്രെഡവറാണ്.