Wednesday, April 16, 2025
Kerala

നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…

കോഴിക്കോട്ടെ അസ്വാഭാവിക പനി മരണങ്ങള്‍ നിപ മൂലമാണെന്ന സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ജില്ല ഇപ്പോള്‍ കനത്ത ആരോഗ്യ ജാഗ്രതയിലാണ്. നിപ വൈറസിന്റെ ലക്ഷണങ്ങളും പ്രതിരോധിക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും പരിശോധിക്കാം.

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം.അസുഖബാധയുള്ള മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരും.

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷങ്ങള്‍ പ്രകടമാക്കുന്ന കാലയളവ് 4 മുതല്‍ 14 ദിവസം വരെയാണ്.പനിയും തലവേദയും,തലകറക്കവും ബോധക്ഷയവുമാണ് രോഗ ലക്ഷണങ്ങള്‍ ചുമ,വയറുവേദന മനംപിരട്ടല്‍ ഛര്‍ദി ക്ഷീണം ,കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗം വരാതിരിക്കാനുള്ള മുന്‍ കരുതലുകളില്‍ മാസക് ധരിക്കല്‍ വളരെ പ്രധാനമാണ്. കൂടാതെ സാമൂഹിക അകലം പാലിക്കുക ,ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗിയുമായി അകലം പാലിക്കുക,രോഗിയുടെ വ്യക്തപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുകഎന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. വവ്വാല്‍ കടിച്ച പഴങ്ങള്‍ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *