സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്
ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലാകും മഴ കൂടുതൽ ശക്തമാകുക. അതേസമയം ഡൽഹിയിൽ മഴ രണ്ട് ദിവസം കൂടി തുടരുമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു.