ഗുരുവായൂർ ക്ഷേത്ര നട വരെ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷാ ജീവനക്കാർക്കെതിരെ നടപടി
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്‌ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കാനാണ് നിർദേശം
മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിനിർത്താനും അഡ്മിനിസ്‌ട്രേറ്റർ നിർദേശം നൽകി. എന്നാൽ മൂന്ന് ഭരണസമിതി അംഗങ്ങൾ ഒപ്പമുള്ളതിനാലാണ് ഗേറ്റ് തുറന്നു കൊടുത്തതെന്ന് ജീവനക്കാർ പറയുന്നു.