ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു
ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. ചോറ്റാനിക്കര സ്വദേശിനി ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. എറണാകുളം ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിലായിരുന്നു അപകടം.
ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജൂഹിയുടെ സഹോദരന്‍ ചിരാഗ് പരിക്കുകളോടെ ആശുപത്രിയിലാണ്.
ചോറ്റാനിക്കര സ്വദേശിനിയാണ് ഭാഗ്യലക്ഷ്മി. ജൂഹിയുടെ അച്ഛന്‍ രഘുവീര്‍ ശരണ്‍ രാജസ്ഥാന്‍ സ്വദേശിയാണ്. ഇദ്ദേഹം നേരത്തെ മരിച്ചിരുന്നു. ഉപ്പും മുളകും എന്ന ടെലിവിഷന്‍ ഷോയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.