അരുണാചലില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യക്ക് കൈമാറി
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നു കാണാതായ അഞ്ച് യുവാക്കളെ ചൈനീസ് ലിബറേഷന്‍ ആര്‍മി ഇന്ത്യക്ക് കൈമാറി. വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബര്‍ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാല്‍ ഇവര്‍ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്.
‘അപ്പര്‍ സുബാന്‍സിരിയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയുടെ ഇന്ത്യന്‍ ഭാഗത്തുനിന്നു സെപ്റ്റംബര്‍ രണ്ടു മുതല്‍ കാണാതായ അഞ്ചു വേട്ടക്കാരെ, ഇന്ത്യന്‍ സൈന്യത്തിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ടെത്തി. കാണാതായ ഇന്ത്യക്കാരെ അവരുടെ ഭാഗത്തു കണ്ടെത്തിയെന്നു ചൈനീസ് സേന സെപ്റ്റംബര്‍ എട്ടിനു ഹോട്‍ലൈനിലൂടെ സ്ഥിരീകരിച്ചിരുന്നു.