കണ്ണൂരിൽ കൊവിഡ് ക്വാറന്റൈനിൽ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് മരിച്ച നിലയിൽ
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തു മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി.വി.ശരത്തിനെ(30)യാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.