Saturday, October 19, 2024
Kerala

‘കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചു’; സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം

തിരുവനന്തപുരത്ത് സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. നേരത്തെ ഏരിയ സെക്രട്ടറി ആയിരുന്നു ഇദ്ദേഹം . കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് പാർട്ടിക്ക് പരാതി ലഭിച്ചു.

കോടതിയിൽ നിന്നും തിരികെ ലഭിച്ച 8 ലക്ഷം രൂപ പാർട്ടിയിൽ തിരിച്ചടച്ചില്ലെന്നാണ് പരാതി. സംസ്ഥാനക്കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കുമാണ് പരാതി ലഭിച്ചത്. പരാതി നൽകിയത് മുൻ ഏരിയ കമ്മിറ്റി അംഗമാണ്.

സമരത്തിൽപ്പെട്ടവരെ ജാമ്യത്തിൽ ഇറക്കാൻ 8 ലക്ഷം രൂപ സിപിഐഎം പിരിച്ചിരുന്നു. ഇത് കോടതിയിൽ അടയ്ക്കുകയും ചെയ്‌തു. കേസ് തള്ളുകയും പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ തുക പാർട്ടിക്ക് തിരിച്ച് ലഭിക്കേണ്ടതായിരുന്നു എന്നാൽ തിരിച്ചുനൽകാൻ ജില്ലക്കിമ്മിറ്റി അംഗം തയ്യാറായില്ലെന്നാണ് പരാതി.

അതേസമയം കഴിഞ്ഞ ദിവസം സിപിഐഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിരുന്നു . സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ട് തിരിമറിയിലാണ് അന്വേഷണം. ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്ക് എതിരെയാണ് അന്വേഷണം.

കേസ് നടത്തിപ്പിന് നൽകിയ ഫണ്ട് തുകയായ 5 ലക്ഷം തട്ടിയെടുത്തു എന്നാണ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. ജില്ലാ സെക്രട്ടറി വി.ജോയ് ആണ് അന്വേഷണം നടത്തുക.

Leave a Reply

Your email address will not be published.