നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ ശവപ്പെട്ടി കച്ചവടക്കാരന് നേരെ ബോംബാക്രമണം; അയൽവാസി പിടിയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ ശവപ്പെട്ടി കച്ചവടക്കാരന് നേരെ ബോംബാക്രമണം. ഗുരുതരമായി പരുക്കേറ്റ അരുവിയോട് സ്വദേശി വർഗീസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ അയൽവാസി സെബാസ്റ്റ്യനാണ് പ്രതി. ഇയാളെ പോലീസ് പിടികൂടി
ബുധനാഴ്ച രാവിലെയാണ് സംഭവം. സെബാസ്റ്റ്യന്റെ വീടിന് സമീപത്താണ് വർഗീസ് ശവപ്പെട്ടി കട നടത്തുന്നത്. ഇതിനെതിരെ സെബാസ്റ്റ്യൻ നിരവധി തവണ പരാതി നൽകിയിരുന്നു. എങ്കിലും ഇതിൽ നടപടിയുണ്ടായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ഇന്ന് രാവിലെ വർഗീസിന്റെ കടയ്ക്ക് നേരെ ഇയാൾ പെട്രോൾ ബോംബെറിഞ്ഞത്. കാലുകൾക്ക് ചലനശേഷി ഇല്ലാത്തതിനാൽ വർഗീസിന് ഓടി രക്ഷപ്പെടാനും സാധിച്ചില്ല