‘ചെറിയ പെരുന്നാൾ ആഘോഷം കുടുംബത്തിലാക്കണം; കൂട്ടംചേരൽ ഒഴിവാക്കണം’: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം കുടുംബത്തിലാക്കണമെന്ന് മുഖ്യമന്ത്രി. പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണെന്നും എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൂട്ടം ചേരല്‍ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.