Saturday, October 19, 2024
Kerala

ബ്രഹ്മപുരം പുക; കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി പ്രഖ്യാപിച്ചു

കൊച്ചി: ബ്രഹ്മപുരത്തെ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 കൂടി അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി നീട്ടി നൽകുന്നതെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. വടവുകോട് -പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-23 (തിങ്കൾ), 14-03-23 (ചൊവ്വ), 15-03-23 (ബുധൻ) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അങ്കണവാടികൾ, കിന്റർഗാർട്ടൺ , ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

ചെറുപ്പക്കാരാ നിങ്ങളുടെ അതിബുദ്ധി! ആ പാവം അമ്മുമ്മ പറയുന്നു; ‘കൊച്ചുമകന്‍റെ പ്രായമുളള കുട്ടിയാണ് പറ്റിച്ചത്’

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. കൂടാതെ വായു ഗുണ നിലവാര സൂചിക ( Air Quality Index ) കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, ബ്രഹ്മപുരത്ത് തീ അണക്കുന്നതിന് സ്വീകരിച്ച രീതിയാണ് ഏറ്റവും ഉചിതമെന്ന് ദേശീയ – അന്തർദേശീയ വിദ​ഗ്ധർ അഭിപ്രായപ്പെട്ടതായി മന്ത്രി പി രാജീവ് അറിയിച്ചു. തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി നിർദേശിച്ചുവെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന വിദഗ്ധ സമിതിയും സമാനമായ വിലയിരുത്തലാണ് നടത്തിയത്. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും ജോർജ്ജ് ഹീലി നിർദേശിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ ഐ ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

Leave a Reply

Your email address will not be published.