പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി
പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2013ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. പാഠ്യപദ്ധതി പുതുക്കാനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി ചെയർപേഴ്‌സണായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സൺ ആയി കരിക്കുലം കോർ കമ്മിറ്റിയും നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു
ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള തീയതികളിലായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്.
ഏപ്രിൽ, മെയ് മാസത്തിൽ നത്താൻ നിശ്ചയിച്ചിരുന്ന അധ്യാപക പരിശീലനം, എസ് എസ് എൽ സി, ഹയർ സെക്കൻഡറി മൂല്യനിർണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ഒന്ന് മുതൽ 9 വരെ ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ രണ്ടിന് പൂർത്തിയാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.