Sunday, April 13, 2025
Kerala

പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി.

അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ലാന്റ് ബോർഡ് സെക്രട്ടറിക്കും കോഴിക്കോട് കളക്ടർക്കും കോടതി നിർദ്ദേശം നൽകി. പി.വി അൻവർ എംഎൽഎക്ക് പ്രത്യേക ദൂതൻവഴി നോട്ടിസ് നൽകാനും ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ നരേന്ദ്രന്റേതാണ് ഉത്തരവ്.

2017 ലാണ് പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വച്ചുവെന്ന് സംസ്ഥാന ലാൻഡ് ബോർഡ് കണ്ടെത്തുകയും, സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുന്നതും.

Leave a Reply

Your email address will not be published. Required fields are marked *