കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം
കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി
പ്രോട്ടോക്കോൾ ലംഘനത്തിന്റെ വെളിച്ചത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൽക്കും സമരങ്ങൾക്കും വിലക്കേർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ ഹർജിക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്
സ്വർണക്കടത്ത് കേസിൽ കോൺഗ്രസ്-മുസ്ലീം ലീഗ്-ബിജെപി പ്രവർത്തകർ നടത്തിയ സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വെഞ്ഞാറുമ്മൂട്ടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നടന്ന പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.