നടിയെ ആക്രമിച്ച കേസ്: എത്ര ഉന്നതരാണെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ. മുൻവിധിയോടുകൂടി സംസാരിക്കാൻ ഒരു മന്ത്രിയെന്ന നിലയിൽ കഴിയില്ല. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഒരു ദിവസം കൊണ്ട് എടുത്തുചാടി നടപ്പാക്കേണ്ടതല്ല. അത് ക്യാബിനറ്റിൽ ചർച്ച ചെയ്ത് നടപ്പാക്കേണ്ടതാണ്. റിപ്പോർട്ടിന് തുടർച്ചയുണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാൻ സാധിക്കില്ല. ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.