ചലച്ചിത്ര നടന്‍ നെടുമുടി വേണു അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റിവായെങ്കിലും പിന്നീട് രോഗമുക്തനായിരുന്നു. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.
അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുതവണ നേടി. മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടി. നാടന്‍ പാട്ട് കഥകളി, നാടകം, മൃദംഗം എന്നിവയിലെല്ലാം കഴിവ് തെളിയിച്ചു.