സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗും പവര്‍ക്കട്ടുമില്ല: വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: വൈദ്യുതിയില്‍ കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് തത്കാലം ലോഡ്‌ഷെഡിംഗും പവര്‍ക്കട്ടുമില്ലെന്ന് വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി. കുറവുള്ള വൈദ്യുതി വാങ്ങാന്‍ രണ്ട് കോടി രൂപ വേണം.
400 മെഗാവാട്ടിന് കുറവുവന്നാല്‍ പ്രതിസന്ധി ശക്തമാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഉടലെടുത്ത ഊര്‍ജ പ്രതിസന്ധി സംസ്ഥാനത്തെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.