ബ്രേക്ക് ദ ചെയിൻ അംബാസഡര്‍മാരായി കുട്ടികള്‍,ജാഗ്രത കരുതലോടെ വീണ്ടെടുക്കണം: മുഖ്യമന്ത്രി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ മാർഗങ്ങൾ നടപ്പിലാക്കുന്ന ജില്ലകൾക്ക് സർക്കാർ അംഗീകാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിൻ അവാര്‍ഡ് നല്‍കാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളെ വീട്ടിലെ ബ്രേക്ക് ദ ചെയിൻ അംബാസഡര്‍മാരാക്കും. വിക്ടേഴ്സ് വഴി ഇതിനുളള പരിശീലനം നല്‍കും. ഇതിനു വേണ്ടി അധ്യാപകര്‍ സമയം മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ജില്ലകളില്‍ ഗസറ്റഡ് ഓഫിസര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരത്തോടെ സെക്ടറല്‍ മജിസ്ട്രേറ്റുമാരുമായി നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കേണ്ട ഉത്തരവാദിത്തം ഇവര്‍ക്കാണ്. സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ സെക്ടറല്‍ മജിസ്ട്രറ്റുമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. വയോജനങ്ങള്‍ക്ക് റിവേഴ്സ് ക്വാറന്റൈൻ കൂടുതല്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തില്‍ കാണിച്ച ജാഗ്രതയും കരുതലും വീണ്ടും വീണ്ടെടുക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് രോഗാണു ത്വക്കിന്റെ പ്രതലത്തില്‍ ഒൻപത് മണിക്കൂര്‍ നിലനില്‍ക്കുമെന്ന് പുതിയ പഠനങ്ങള്‍ തെളിയച്ചതിനാല്‍ കൈകള്‍ നിരന്തരം ശുചിയാക്കമനെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ കൈകള്‍ ശുചിയാക്കാനുളള സൗകര്യങ്ങള്‍ സനദ്ധ സംഘടനകളും കടയുടമകളും റെസിഡൻസ് അസോസിയേഷനുകളും നേരത്തെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോളത് സജീവമല്ല. അത് പുനരാരംഭിക്കാൻ എല്ലാവരും തയ്യാറാക്കമമെന്നമും മുഖ്യമന്ത്രി പറഞ്ഞു.