കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി മരിച്ചു
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം താനൂര്‍ സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന താനൂര്‍ സ്വദേശി അലി അക്ബര്‍ ആണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിവസം കഴിയുന്തോറും കൊവിഡ് മരണവും വര്‍ധിക്കുകയാണ്. വരുംദിനങ്ങള്‍ അതീവ ജാഗ്രതയില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.