Wednesday, January 8, 2025
Kerala

സിപിഐഎം സെമിനാറിൽ പങ്കെടുക്കും, നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചു; താമരശേരി ബിഷപ്പ്

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്ന് താമരശേരി ബിഷപ്പ് മാർ റെജിമോസ് ഇഞ്ചനാനിയൽ ട്വന്റി ഫോറിനോട് പറഞ്ഞു. സിപിഐഎം നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചെന്ന് താമരശേരി അതിരൂപത ബിഷപ്പ് പറഞ്ഞു.

അതേസമയം മണിപ്പൂർ കലാപത്തെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങള്‍ ക്രമീകരിച്ചു.

മാസങ്ങള്‍ക്കുമുമ്പേ മെനഞ്ഞെടുത്ത ഒരു നാടകം തിരക്കഥ തയ്യാറാക്കി നടപ്പിലാക്കി. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 200ലധികം ദേവാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കാന്‍ ഒരു വിഭാഗത്തിന് സാധിച്ചെങ്കില്‍ അത് എത്രയോ കിരാതമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുകള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *