Sunday, January 5, 2025
Kerala

കേരളത്തിൽ മഴ കനത്തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ജൂലൈ 5 വരെ ശക്തമായ മഴ്യക്ക് സാധ്യത. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജൂലൈ 2ന് കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂലൈ 3ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂലൈ 4ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ജൂലൈ 5ന് കാസര്‍കോട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്

ശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *