ചികിത്സ കിട്ടാതെ ഒന്നര വയസുകാരി മരിച്ചെന്ന് പരാതി
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഒന്നര വയസുകാരി മരിച്ചെന്ന് പരാതി. കരകുളം സ്വദേശി സുജിത്തിന്റെ മകള്‍ ആര്‍ച്ചയാണ് മരിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങിയെങ്കിലും പതിനൊന്ന് മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
പനിയും ചുമയും കാരണം കുറച്ച് ദിവസങ്ങളായി കുട്ടി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ നെടുമങ്ങാട് ആശുപത്രിയിലെത്തിയത്. ഇവിടെ നിന്ന് ചികിത്സ തേടിയതിന് പിന്നാലെ കുട്ടി മരിക്കുകയായിരുന്നു.