പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 97.85 രൂപയായി. ഡീസലിന് 93.18 രൂപയാണ്
കൊച്ചിയിൽ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമായി. കോഴിക്കോട് പെട്രോളിന് 96.26 രൂപയും ഡീസലിന് 91.74 രൂപയുമായി. കഴിഞ്ഞ ആറ് മാസത്തിനിടെ 11 രൂപയാണ് പെട്രോളിന് വർധിപ്പിച്ചത്.
അതേസമയം ഇന്ധനവില വർധനവിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തും പെട്രോൾ പമ്പുകൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവല്ലയിലും ഉമ്മൻ ചാണ്ടി, ചെന്നിത്തല തുടങ്ങിയവർ തിരുവന്തപുരത്തും പ്രതിഷേധത്തിന് നേതൃത്വം നൽകും.