സ്പീക്കറെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍; ഡോളര്‍ കടത്ത് കേസ് അന്വേഷണം വഴിമുട്ടി
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ അന്വേഷണം വഴിമുട്ടി നിലയില്‍. സ്പീക്കര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട സ്ഥിതിയാണ്.
സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതുടനെ നടക്കില്ല.
സ്പീക്കറെ തുടര്‍ന്ന് ചോദ്യം ചെയ്യണമെങ്കില്‍ ഇനി കൊവിഡ് ഭേദമായതിന് ശേഷമേ നടക്കൂ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡിയും സ്പീക്കറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതും ഇനി വൈകും.