Sunday, April 13, 2025
Kerala

പാലക്കാട് സംഘർഷത്തിനിടെ കുത്തേറ്റ യുവമോർച്ച നേതാവ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

 

സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച നേതാവ് മരിച്ചു. തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. രണ്ടാം തീയതിയുണ്ടായ സംഘർഷത്തിലാണ് അരുണിന് കുത്തേറ്റത്

ശിവരാത്രി ഉത്സവത്തിനിടെ പഴമ്പാലക്കോട് അമ്പലത്തിന് സമീപമാണ് സംഘർഷം നടന്നത്. കമ്പി കൊണ്ടാണ് അരുണിന്റെ നെഞ്ചിൽ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അരുൺ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *