Friday, January 24, 2025
Kerala

അതി ദരിദ്രരെ കണ്ടെത്തി സംരക്ഷിക്കും: കെ റെയിൽ സ്ഥലമേറ്റെടുപ്പിന് 2000 കോടി, സഞ്ചരിക്കുന്ന റേഷൻ കടകൾ

 

ബജറ്റ് പ്രഖ്യാപനങ്ങൾ

വൈദ്യശാസ്ത്ര-പൊതുജനാരോഗ്യ മേഖലക്ക് 2629 കോടി രൂപ അനുവദിക്കും. പോളിടെക്‌നിക് കോളജുകളുടെ വികസനത്തിന് 42 കോടി. കെ ഡിസ്‌ക് പദ്ധതികൾക്ക് 200 കോടി. ദേശീയ ആരോഗ്യ മിഷന് 482 കോടി. ആയുർവേദ മിഷന് 10 കോടി

കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം തുടങ്ങും. പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചേരാനല്ലൂരിൽ സ്ഥാപിക്കും. പാലക്കാട് സംഗീതജ്ഞൻ എം എസ് വിശ്വനാഥന് സ്മാരകം ഒരുക്കും. വൈക്കത്ത് പി കൃഷ്ണപിള്ള സ്മാരകം സ്ഥാപിക്കും.

കണ്ണൂർ ചിറക്കലിൽ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരിൽ സാംസ്‌കാരിക കേന്ദ്രം. പുരാവസ്തു വകുപ്പിന്റെ വിവിധ പദ്ധതികൾക്ക് 19 കോടി. തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആർട്ട് ഗ്യാലറിക്കുമായി 28 കോടി രൂപ.

വിനോദം, വിദ്യാഭ്യാസം, ഗവേഷണം എന്നിവക്ക് പ്രാധാന്യം നൽകി തൃശ്ശൂരിൽ പുതിയ മ്യൂസിയം സ്ഥാപിക്കും. സംസ്ഥാന ചലചിത്ര വികസനത്തിന് 16 കോടി. ചലചിത്ര അക്കാദമിക്ക് 12 കോടി. തുഞ്ചത്ത് എഴുത്തച്ഛൻ ഗവേഷണ കേന്ദ്രത്തിന് ഒരു കോടി. ചാവറയച്ചൻ ഗവേഷണ കേന്ദ്രത്തിന് ഒരു ാോോോേ

ടി

സംസ്ഥാനത്തെ അതി ദരിദ്രര കണ്ടെത്തി സംരക്ഷിക്കാൻ പദ്ധതി. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി രൂപ വകയിരുത്തി.

പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യത്തിന് 70 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി. ലാറ്റിനമേരിക്കൻ പഠന കേന്ദ്രത്തിന് രണ്ട് കോടി. ഹരിത ക്യാമ്പസുകൾക്കായി അഞ്ച് കോടി.

സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷൻ കടകൾ വരും. 140 മണ്ഡലങ്ങളിലും പദ്ധതി നിലവിൽ വരും.

ടൂറിസം മാർക്കറ്റിംഗിന് 81 കോടി രൂപ. കാരവൻ പാർക്കുകൾക്ക് 5 കോടി. ചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ നടത്തും

കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ 2000 കോടി അനുവദിച്ചു. ഇടുക്കി വയനാട്, കാസർകോട് എയർ സ്ട്രിപ്പുകൾക്ക് 4.5 കോടി. ഉഡാൻ പദ്ധതിയിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *