മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു
മലപ്പുറം ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും കടത്തിക്കൊണ്ടു പോകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ താലൂക്ക്തല സ്‌ക്വാഡുകളെയോ ദുരന്ത നിവാരണ വിഭാഗത്തിലെ കണ്‍ട്രോള്‍ റൂം നമ്പറായ 0483 2736320, 0483 2736326 ലോ അറിയിക്കണമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
താലൂക്കടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകള്‍
ഏറനാട് (0483 2766121, 8547615800), നിലമ്പൂര്‍(04931 221471, 8547615900), പെരിന്തല്‍മണ്ണ( 04933 227230, 8547617445), കൊണ്ടോട്ടി (0483 2714711, 8547918450), തിരൂരങ്ങാടി(0494 2461055, 8547615600), തിരൂര്‍(0494 2422238, 8547617446), പൊന്നാനി(0494 2666038, 8547615400).