കോട്ടയത്ത് പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം അയർകുന്നത്ത് പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മാലം ചെറുകരയിൽ അനന്തുവിനെയാണ് മരിച്ച നിലയിൽ കണ്ടത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് ഡിസംബറിൽ ഇയാൾ അറസ്റ്റിലായത്. ഈ ദൃശ്യങ്ങൾ ഇയാൾ കുട്ടിയുടെ പിതാവിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്താകുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.