എഞ്ചിൻ പണിമുടക്കി; തിരുവനന്തപുരം – നിസാമുദീൻ എക്സ്പ്രസ് തൃശൂരിൽ നിർത്തിയിട്ടു
ട്രെയിൻ എഞ്ചിൻ തകരാറിനെ തുടർന്ന് തിരുവനന്തപുരം – നിസാമുദീൻ എക്സ്പ്രസ് നിർത്തിയിട്ടു. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ്
ട്രെയിൻ എഞ്ചിൻ തകരാറിലായത്. ഇന്ന് രാവിലെ 6.15 നാണ് സംഭവം. മറ്റൊരു താൽക്കാലിക എഞ്ചിൻ എത്തിച്ച്, അത് ഉപയോഗിച്ചാണ് ട്രെയിൻ പ്ലാറ്റ്ഫോമിലെത്തിച്ചത്. മറ്റൊരു എഞ്ചിൻ എത്തിച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം.