കോട്ടയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു
കോട്ടയത്ത് പഞ്ചായത്ത് അംഗത്തിന് നേര്‍ക്ക് കുറുക്കന്റെ ആക്രമണം. മുണ്ടക്കയം ഒന്നാം വാര്‍ഡ് വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനെയാണ് കുറുക്കന്‍ ആക്രമിച്ചത്.
റബര്‍ ടാപ്പിങ്ങിനായി രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ജോമിയെ കുറുക്കന്‍ ആക്രമിച്ചത്. ഗുരുതമായി പരുക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു. കുറുക്കന് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്.