വീടിനെ ചൊല്ലി തർക്കം: മലപ്പുറത്ത് മകനുമായുള്ള സംഘർഷത്തിനൊടുവിൽ പിതാവ് മരിച്ചു
വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കം അച്ഛനും മകനും തമ്മിലുള്ള സംഘർഷത്തിലും അച്ഛന്റെ മരണത്തിലും കലാശിച്ചു. മലപ്പുറം വെളിയങ്കോട് ബദർ പള്ളി സ്വദേശി ഹംസുവാണ് മരിച്ചത്. 62 വയസ്സായിരുന്നു. സംഭവത്തിൽ ഹംസുവിന്റെ മകൻ ആബിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു
രാവിലെ 11 മണിയോടെയാണ് തർക്കങ്ങൾക്ക് തുടക്കം. ഹംസുവിന്റെ ഭാര്യയും മകൻ ആബിദും ബദർ പള്ളിക്ക് സമീപത്തെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ കയറാനുള്ള ശ്രമം ഹംസു തടയുകയും ഇരുവരും തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു
അടിപിടിയിൽ ഹംസുവിന് സാരമായി പരുക്കേൽക്കുകയും മരിക്കുകയുമായിരുന്നു. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് പറയുന്നു.