തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; കീരംപാറയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാൻ്റി ജോസ് വിജയിച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി.
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം എൽഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. തൃശൂർ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ എൽഡിഎഫ് സീറ്റ് യുഡിഎഫ് അട്ടിമറിച്ചു. തിരുവനന്തപുരം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിലെ വൻമഴി വെസ്റ്റിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഇവിടെ BJP-5 LDF-5 UDF-3 എന്നിങ്ങനെയാണ് കക്ഷിനില.
എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തുക്കണ്ടം -സ്വതന്ത്രൻ- യുഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്രന്റെ പിന്തുണയിൽ ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതി വീണു. ഇപ്പോൾ നില- UDF-7 LDF-6
നേരത്തെ UDF-6 LDF-6+1 സ്വതന്ത്രൻ. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ, വയനാട് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂല, ആലപ്പുഴ പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര എന്നിവിടങ്ങളിലെ എൽഡിഎഫിന്റെ സീറ്റുകളിൽ യുഡിഎഫ് ജയിച്ചു. ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ ഹൈസ്ക്കൂൾ ബിജെപി സീറ്റിൽ യുഡിഎഫ് വിജയിച്ചു.
എറണാകുളം വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാർത്തികപ്പള്ളി പഞ്ചായത്തിലെ കാർത്തികപ്പള്ളിയിലെ എൽഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി. ഇടത് ഭരണം ഇതോടെ വീണു. BJP-5 LDF-4 UDF-3 IND-1