ബ്ലാക്ക് ലേബലിൽ’ ഗോൾഡ്; ജോണി വാക്കർ കുപ്പിയിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്
നെടുമ്പാശേരി വിമാനത്താവളത്തിൽ മദ്യ കുപ്പിയിൽ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടി. ജോണി വാക്കർ ബ്ലാക്ക് ലേബൽ മദ്യകുപ്പിയിൽ കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. 73 പവൻ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽനിന്നെത്തിയ യാത്രക്കാരനാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. നെടുമ്പാശേരി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സ്വർണക്കടത്തു തടയുന്നതിനുള്ള പരിശോധനകൾ കസ്റ്റംസ് കർശനമാക്കിയിരുന്നു. ഇതോടെയാണു സ്വർണം കടത്താൻ പുതിയ വഴികളുമായി സ്വർണക്കടത്തു സംഘങ്ങൾ രംഗത്തിറങ്ങിയത്.