എമർജൻസി ബാറ്ററിയിലും ശരീരത്തിന്റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് യുവാക്കൾ പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങൂർ സ്വദേശി അഷ്കർ അലി, കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് അനസ് എന്നിവരെ കസ്റ്റംസ് പിടികൂടി. 715 ഗ്രാം സ്വർണം ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് മുഹമ്മദ് അനസ് കടത്താൻ ശ്രമിച്ചത്. 1633 ഗ്രാം സ്വർണം എമർജൻസി ബാറ്ററിയിൽ ഒളിപ്പിച്ചാണ് അഷ്കർ അലി കടത്താൻ ശ്രമിച്ചത്. ഇരുവരെയും ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.