ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാൾ കവണാറ്റിൽ മരിച്ച നിലയിൽ
കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാളെ കവണാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകത്ത് വരിപ്പുകാലായ്ക്കു സമീപം കവണാറ്റിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം സ്വദേശിയായ പുത്തൻപറമ്പിൽ ശിവനാണ് (അഞ്ചളിയൻ -60) മരിച്ചത്. കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയ ശിവനെ ഇന്നലെയാണ് കാണാതായത്. –
തെരച്ചിലിനൊടുവിൽ ഇന്നു രാവിലെ വിരിപ്പുകാലയ്ക്കു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് മകൻ എത്തിയാണ് മരിച്ചത് ശിവൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്തു.