തിരുവനന്തപുരത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; കരിയില കൂട്ടി കത്തിക്കാനും ശ്രമം
തിരുവനന്തപുരം നരുവാമൂട്ടിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. 88കാരിയായ അന്നമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ 62കാരിയായ മകൾ ലീലയാണ് കൃത്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം
അന്നമ്മയുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് ലീല. ഇവരുടെ കൂടെയാണ് അന്നമ്മ താമസിച്ചിരുന്നത്. വീടിന് മുൻവശത്തുള്ള റോഡരികിൽ വെച്ചാണ് ലീല അന്നമ്മയെ വെട്ടിയത്. ഇവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടർന്ന് കരിയില കൂട്ടിയിട്ട് മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.