Tuesday, January 7, 2025
Kerala

ഡയറിയിൽ സ്വന്തം നേതാക്കളുടെ പേരും: വീണക്കെതിരായ മാസപ്പടി വിവാദം സഭയിലുയർത്താതെ യുഡിഎഫ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി വിവാദം ഇന്ന് നിയമ സഭയിൽ കൊണ്ട് വരുന്നതിൽ യുഡിഎഫിൽ തീരുമാനമായില്ല. വിഷയം അടിയന്തിര പ്രമേയമായി സഭയിൽ ഉന്നയിക്കാനായിരുന്നു ആദ്യത്തെ ആലോചന. ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ല. സഭാ സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. എന്നാൽ ഡയറിക്കൊപ്പം സിഎംആർഎൽ പണം നൽകിയവരുടെ രേഖയിൽ സ്വന്തം നേതാക്കളുടെ പേരും വന്നതാണ് യുഡിഎഫ് പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം. വിഷയം ശക്തമായി ഉന്നയിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് യുഡിഎഫ് നേതാക്കളുടെ പിന്മാറ്റം.

കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി ഡയറി കിട്ടി. ഇതിലാണ് മാസപ്പടി കണക്കുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *