കൊച്ചിയില്‍ അരുംകൊല; യുവതിയെ യുവാവ് കുത്തിക്കൊന്നു
കൊച്ചി എളമക്കരയില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശി നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും പരിചയക്കാരും ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവരുമാണ്. വൈകിട്ടോടെ രേഷ്മയും നൗഷിദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും രേഷ്മയെ കുത്തുകയുമായിരുന്നു. ആശുപത്രിയിലെത്തും മുന്‍പേ യുവതി കൊല്ലപ്പെട്ടിരുന്നു. എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. രേഷ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കൊച്ചി നഗരത്തിലുണ്ടാകുന്ന ഏഴാമത്തെ കൊലപാതകമാണിത്.