കണ്ണൂരിലെ വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ഉപാധികളോടെ ജാമ്യം
കണ്ണൂരിലെ വിവാദ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം ഇരുവരും കെട്ടിവെക്കണം. കൂടാതെ പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപയുടെ രണ്ട് ആൾജാമ്യവും വേണം. ഇന്നലെയാണ് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ കയറി ആളെ കൂട്ടി കരച്ചിൽ നാടകവും ജോലി തടസ്സപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ വണ്ടിയുടെ മോഡിഫിക്കേഷൻ സംബന്ധിച്ചാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. എന്നാൽ ഇത് അടയ്ക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ആളെ കൂട്ടി ഓഫീസിലെത്തി ബഹളം വെച്ചത്.