Friday, January 10, 2025
Kerala

ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല.

സംസ്ഥാനത്തെ 3737 ബോട്ടുകൾക്കാണ് നിയന്ത്രണം.ഇന്നലെ വൈകിട്ടോടെ ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചു.നിയന്ത്രണം ലംഘിക്കുന്നത് കണ്ടെത്താൻ പ്രത്യേക പരിശോധന ഉണ്ടാകും.ഒന്നാം തീയതി മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്ര സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ട്രോളിംഗ് നിരോധന വേളയിൽ കടലിലെ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകൾ കൂടി വാടകയ്‌ക്കെടുത്തു. കൂടാതെ കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *