ബെയ്സ് ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ അധ്യായന വർഷം ജോലിയിൽ പ്രവേശിച്ചവരെ ആദരിച്ചു.
എടവണ്ണ: എടവണ്ണ ബെയ്സ് ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ അധ്യായന വർഷം ജോലിയിൽ പ്രവേശിച്ചവരെ ആദരിച്ചു.
Baseianz collectio 2023 എന്ന ചടങ്ങ് ബെയ്സ് ടീച്ചേഴ്സ് ട്രൈനിംങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംങ് ഡയറക്ടർ സജീർ മാസ്റ്റർ മുണ്ടേങ്ങര അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ അബ്ദുള്ള കുട്ടി മാസ്റ്റർ എടവണ്ണ ഉദ്ഘാടനം നിർവ്വഹിച്ചു.
ടീച്ചേഴ്സ് കുട്ടികളുടെ കൈ പിടിച്ചും, മനസ്സ് തുറന്നും, ഹൃദയത്തിൽ സ്പർശിച്ചും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അബ്ദുള്ളക്കുട്ടി മാസ്റ്റർ പറഞ്ഞു.
പ്രോഗ്രാമിലേക്ക് എത്തിച്ചേർന്ന ടീച്ചർമാരെ മൊമെന്റോ നൽകി ബെയ്സ് മാനേജ്മെന്റ് ആദരിച്ചു.
ബെയ്സ് ഡയറക്ടർ ജംഷിദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
അദ്യാപകരായ ജിഷ, ബീന , ഷിഫാന , ഷിജി പ്രസംഗിച്ചു. ബെയ്സ് ഡയറക്ടർ റോഷൻ മാസ്റ്റർ നന്ദിയും പറഞ്ഞു.